Mon. Dec 23rd, 2024

ആലപ്പുഴ:

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്‍റെ ആത്മഹത്യ കേസിലെ അന്വേഷണ സംഘത്തിന് മേല്‍ സമ്മർദ്ദം ശക്തമായതായി ആരോപണം. കേസന്വേഷണം  വെള്ളാപ്പള്ളി നടേശനിലേക്ക് എത്തിയതോടെയാണ് മാരാരിക്കുളം പൊലീസിന് മേല്‍ സമ്മര്‍ദ്ദം ശക്തമായതെന്നാണ് വിലയിരുത്തല്‍. ഇതോടെ പ്രത്യേക സംഘത്തെിനോ ക്രൈം‍ബ്രാഞ്ചിനോ കേസ് കൈമാറണമെന്ന് ആവശ്യപ്പെട്ട് മാരാരിക്കുളം സിഐ മേലുദ്യോഗസ്ഥർക്ക് കത്ത് നൽകി.  അതേസമയം ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മഹേശന്‍റെ കുടുംബം.

By Binsha Das

Digital Journalist at Woke Malayalam