ന്യൂഡല്‍ഹി:
ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്രൂ കോളർ ഉൾപ്പടെയുള്ള 89 ആപ്പുകള്‍ മൊബെെല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ സൈനികരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് കരസേന. പബ്ജി ഉള്‍പ്പെടെയുള്ള ഗെയിമിങ് ആപ്പുകളും, വാർത്ത അപ്പ്ളിക്കേഷൻ ആയ ഡെയിലി ഹണ്ടും നീക്കം ചെയ്യേണ്ട ആപ്പുകളുടെ പട്ടികയിൽ ഉണ്ട്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. രഹസ്യ വിവരങ്ങള്‍ ആപ്പുകളിലൂടെ ചോരുന്നുവെന്നാണ് സൈന്യത്തിന്റെ കണ്ടെത്തല്‍. കരസേനവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.