Mon. Dec 23rd, 2024

ഇടുക്കി:

ഉടുമ്പൻചോലയ്ക്കു സമീപം സ്വകാര്യ റിസോർട്ടിൽ കൊവിഡ് മാർഗനിർദേശം ലംഘിച്ചു നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയ സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിൽ.  കോൺ​ഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ് ജെയിംസ് തെങ്ങുംകുടിയുൾപ്പടെ 5 പേരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 34 ആയി. നിശാ പാർട്ടി നടത്തിയ റിസോർട്ടിന്റെ ലൈസൻസ് റദ്ദ് ചെയ്തു. റിസോർട്ടിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി.

 

By Binsha Das

Digital Journalist at Woke Malayalam