Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ട പിഴ തുക സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇരുന്നൂറ് രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് വിവിധ ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുളള പിഴ ശിക്ഷ. പിഴ ചുമത്താനുളള അധികാരം അതാത് പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുളള ഉദ്യോഗസ്ഥർക്കാണ്. സാമൂഹ്യ അകലം പാലിക്കാതിരുന്നാലും , പൊതുനിരത്തില്‍ തുപ്പിയാലും 200 രൂപയാണ് പിഴ. ആള്‍ക്കൂട്ട സമരങ്ങള്‍ക്ക് ആയിരം രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. വിവാഹചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയാലും ആയിരം രൂപയാണ് പിഴ.

By Binsha Das

Digital Journalist at Woke Malayalam