Mon. Dec 23rd, 2024

ദില്ലി:

ഇനിമുതൽ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉറവിട രാജ്യം ഏതെന്ന് വ്യക്തമാക്കണം എന്ന് കേന്ദ്രം. പുതിയ ഉൽപ്പന്നങ്ങളിൽ ആഗസ്റ്റ് ഒന്ന് മുതലും നിലവിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ഉൽപ്പന്നങ്ങളിൽ ഒക്ടോബർ ഒന്ന് മുതലും ഈ നിർദ്ദേശം നടപ്പിലാക്കണം.

സാധാരണയായി ബക്കറ്റ് പോലുള്ള ചെറിയ വസ്തുക്കൾ വാങ്ങുമ്പോൾ അതേത് രാജ്യത്ത് ഉത്പാദിപ്പിച്ചതാണെന്ന് നമ്മൾ ശ്രദ്ധിക്കാറില്ലെന്നും എന്നാൽ ഇതറിയണമെന്നും ഈ നിയമം കൂടുതൽ കർശനമാക്കണമെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

By Arya MR