Thu. Dec 19th, 2024
ന്യൂഡല്‍ഹി:

കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേ​സി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്. കേ​സി​ല്‍ പാ​കി​സ്ഥാ​നി​ല്‍​നി​ന്നും പ്ര​ത്യേ​കി​ച്ചൊ​ന്നും ഇ​നി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് മനു അ​ഭി​ഷേ​ക് സിം​ഗ്‌​വി പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ നാം ​കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ വി​ശ്വാ​സം അ​ര്‍​പ്പി​ച്ചേ മ​തി​യാ​കൂ. കു​ല്‍​ഭൂ​ഷ​ന്‍ ജാ​ദ​വി​ന് നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ സാ​ധി​ക്ക​ണമെന്നും അദ്ദേഹം പറഞ്ഞു.

പാ​ക് സൈ​നി​ക​കോ​ട​തി​യു​ടെ വ​ധ​ശി​ക്ഷാ വി​ധി​ക്കെ​തി​രേ ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ല്‍ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കാ​ന്‍ കു​ല്‍​ഭൂ​ഷ​ന്‍ ജാ​ദ​വ് വി​സ​മ്മ​തി​ച്ചാ​യു​ള്ള വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ക​ര​ണം.

By Binsha Das

Digital Journalist at Woke Malayalam