Sun. Dec 22nd, 2024
വാഷിങ്ടണ്‍ ഡിസി:

കൊവിഡ്​ വ്യാപനവുമായിബന്ധപ്പെട്ട ആരോപണങ്ങള്‍ തുടരുന്നതിനിടെ ലോകാരോഗ്യ സംഘടനയിൽനിന്ന്​ ഔദ്യോഗികമായി പിൻമാറാൻ അമേരിക്കയുടെ തീരുമാനം. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിനെ അമേരിക്കയുടെ ഔദ്യോഗിക തീരുമാനം അറിയിച്ചു. അമേരിക്ക ലോകാരോഗ്യ സംഘടനയിൽനിന്ന്​ പിന്മാറാൻ നോട്ടീസ്​ നൽകിയ വിവരം യു.എൻ സെക്രട്ടറി ജനറലിൻെറ വക്താവ്​ സ്​ഥിരീകരിച്ചു. പിൻമാറ്റം 2021 ജൂലൈ ആറിന്​ പ്രാബല്യത്തിൽ വരും.

By Binsha Das

Digital Journalist at Woke Malayalam