Wed. Jan 22nd, 2025
ചെന്നൈ:

തമിഴ്‌നാട് വൈദ്യുതി മന്ത്രിയും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ. നേതാവുമായ പി. തങ്കമണിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അന്‍പഴകനും മുൻപ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച മന്ത്രി മിത്‌ലേഷ് ഠാക്കുറുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ക്വാറന്റീനില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam