Wed. Jan 22nd, 2025
തിരുവനന്തപുരം:

തിരുവനന്തപുരം പൂന്തുറയിൽ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഇവിടെനിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ 119 പേര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിനാലാണ് നടപടി. പ്രദേശത്തെ കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. ഇത് കൂടാതെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്എപി കമാണ്ടന്‍റ് ഇന്‍ ചാര്‍ജ്ജ് എല്‍ സോളമന്‍റെ നേതൃത്വത്തില്‍ 25 കമാണ്ടോകളെ നിയോഗിക്കുകയും ചെയ്തു.

അതേസമയം തിരൂരങ്ങാടി നഗരസഭയിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസ് അടച്ചു. നഗരസഭയുടെ കീഴില്‍ ചെമ്മാട് ദാറുല്‍ഹുദായിലുള്ള ക്വാറന്റൈന്‍ സെന്ററില്‍ ഇയാൾക്ക് ശുചീകരണ ചുമതലയുണ്ടായിരുന്നു.കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേർപ്പെട്ട ജീവനക്കാരെ എല്ലാം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയിൽ സബ്ട്രഷറി പ്രവര്‍ത്തനവും നിർത്തിവെച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam