മുംബെെ:
കൊവിഡിനെ നിയന്ത്രിച്ചുനിര്‍ത്തി മാതൃകയാവുകയാവുകയാണ് മുംബൈയിലെ ചേരി പ്രദേശമായ ധാരാവി. ഇന്നലെ ഓരാള്‍ക്ക് മാത്രമാണ് ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വര്‍ധിക്കുന്നതിനിടെയാണിത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയില്‍ ഒരുമാസത്തിലേറെയായി നാമമാത്രമായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ധാരാവിയില്‍ ഇതുവരെ 2,335 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,735 പേര്‍ രോഗമുക്തി നേടി. 352 ആണ് നിലവില്‍ ചികിത്സയിലുള്ളത്. 86 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്.