Mon. Dec 23rd, 2024
കൊച്ചി:

എറണാകുളത്ത് ആവശ്യമായി വന്നാൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന് കൊവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. ജില്ലയിൽ നിലവിലെ സ്ഥിതി ഗുരുതരമാണെന്നും അ‌തീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചമ്പക്കര, ആലുവ, വരാപ്പുഴ മാർക്കറ്റുകൾ അടച്ചിടാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇത് കൂടാതെ ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂര്‍ണിക്കര (7) എന്നീ സ്ഥലങ്ങൾ കൂടി ഇന്ന് ഹോട്സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

By Athira Sreekumar

Digital Journalist at Woke Malayalam