Mon. Dec 23rd, 2024

ചെന്നൈ

തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. രോഗവ്യാപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ലക്ഷം കടക്കും.കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത  ചൈനയെയും മറികടന്നാണ് തമിഴ്നാടിന്റെ കുതിപ്പ്. 24 മണിക്കൂറിനുള്ളില്‍ 62 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ആയിരത്തി ഒരുന്നൂറ്റി നാല്‍പ്പത്തി ഒന്നായി ഉയര്‍ന്നു.