Sun. Feb 23rd, 2025

തമിഴ്നാട്:

കനത്ത വിളനാശത്തിന് കാരണമാകുന്ന വെട്ടുക്കിളി ആക്രമണത്തെ ഭയന്ന് രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങള്‍. ഉത്തരേന്ത്യയിൽ ആയിരക്കണക്കിന് ഹെക്ടർ കൃഷിനാശം വിതച്ച വെട്ടുകിളികളെ തമിഴ്നാട്ടിലും കണ്ടെത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും വയനാട്-മലപ്പുറം ജില്ലകളുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലുമാണ്  വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയത്. കൃഷ്ണഗിരിയിൽ ഏക്കർ കണക്കിന് കൃഷി വെട്ടുകിളി കൂട്ടം നശിപ്പിച്ചതായാണ് വിവരം. രാജ്യത്ത് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്ന വെട്ടുകിളി ആക്രമണത്തിൽ പ്രതിരോധം ശക്തമാക്കുകയാണ് കേ ന്ദ്ര സംസ്ഥാന സർക്കാരുകൾ

By Binsha Das

Digital Journalist at Woke Malayalam