Sat. Nov 1st, 2025

കൊല്‍ക്കത്ത:

പശ്ചിമ ബംഗാളില്‍ കൊവിഡ്  കേസുകള്‍ വര്‍ധിക്കാന്‍ കാരണം റെയില്‍വേയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. റെയില്‍വേ ഓടിക്കുന്നത് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളെല്ലെന്നും ‘കൊറോണ എക്‌സ്പ്രസ് ട്രെയിനുകള്‍’ ആണെന്നും മമത വിമര്‍ശിച്ചു. ആയിരക്കണക്കിന് തൊഴിലാളികളെ ഒരു ട്രെയിനില്‍ അയക്കുകയാണെന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാത്തതെന്തുകൊണ്ടാണെന്നും മമത ചോദിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിച്ച സംസ്ഥാനത്ത് പുറത്തുനിന്നുള്ള ആളുകള്‍ വരുന്ന സാഹചര്യത്തിലാണ് കേസുകള്‍ വര്‍ദ്ധിക്കുന്നതെന്ന് മമതാ ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു.

 

 

 

By Binsha Das

Digital Journalist at Woke Malayalam