Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.  ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  ഇതിനിടയിൽ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിലേക്കും, ആൻഡമാൻ നിക്കോബാർ ദ്വീപിന്‍റെ കൂടുതൽ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. അടുത്ത ഞായറാഴ്ചയോടെ അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ കേരള തീരത്തെ മത്സ്യബന്ധനം ഇന്ന് മുതൽ പൂർണമായി നിരോധിച്ചിട്ടുണ്ട്.  ഇപ്പോൾ ആഴക്കടലിൽ ഉള്ളവർ ഇന്ന് രാത്രിയോടെ മടങ്ങിയെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

By Arya MR