Fri. Jan 24th, 2025

ഡൽഹി:

ട്രെയിൻ സർവീസുകൾ ജോൺ അഞ്ച് മുതൽ പുനരാരംഭിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രനതിന് കത്ത് അയച്ചു. രാജസ്ഥാന്‍, ഛത്തീസ്‍ഗഡ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് കത്ത് നൽകിയത്.

ശ്രമിക് ട്രെയിൻ സർവ്വീസ് പൂർത്തിയാക്കിയിട്ട് സാധാരണ സര്‍വ്വീസുകള്‍ തുടങ്ങിയാൽ മതിയെന്ന അഭിപ്രായത്തിലാണ് ഈ സംസ്ഥാനങ്ങൾ. ഈ ആവശ്യം വിലയിരുത്താൻ ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കൊവിഡ് ആശങ്ക തുടരുമ്പോഴും കര്‍ണാടകയും ദില്ലിയിലും ഗോവയും കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

By Arya MR