തിരുവനന്തപുരം:
പോലീസ് അസോസിയേഷനുകളെ നിയന്ത്രിക്കാൻ സർക്കാർ കൊണ്ടു വന്ന പൊലീസ് ചട്ടം ഡിജിപിയടക്കമുള്ളവരുടെ ശുപാർശ തള്ളിക്കൊണ്ട് സർക്കാർ രണ്ടുമാസം തികയുന്നതിന് മുൻപ് ഭേദഗതി ചെയ്തു. പോലീസ് സംഘടനകളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് ഈ തീരുമാനം. സേനയിലെ സംഘടനകളിൽ രാഷ്ട്രീയ സ്വാധീനം പിടിമുറക്കുവെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ഏപ്രിൽ 17ന് സർക്കാർ പ്രസ്തുത വിജ്ഞാപനമിറക്കിയത്. അസോസിയേഷൻ പ്രവർത്തനങ്ങള്‍ക്ക് ഡിജിപിയുടെ മുൻകൂർ അനുമതി ആവശ്യമില്ല, സമ്മേളനം രണ്ട് ദിവസമാക്കാൻ അനുമതി, ഭാരവാഹിത്വത്തിനുള്ള നിയന്ത്രം നീക്കി തുടങ്ങിയവയാണ് ഭേദഗതികൾ.