Mon. Dec 23rd, 2024
തിരുവനന്തപുരം:

അഭ്യന്തര – വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നിലവിൽ അധികാര ചുമതലയുള്ള ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31-ന് വിരമിക്കാനിരിക്കെയാണ് ഈ നിയമനം. ചീഫ് സെക്രട്ടറിയെ മാറ്റുന്നതോടൊപ്പം  തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോട്ടയം കളക്ടർമാരെ സ്ഥലം മാറ്റി നിയമിക്കുകയും ചെയ്തു.

തിരുവനന്തപുരം കളക്ടർ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റുകയും  തിരുവനന്തപുരത്ത് നവജ്യോത് സിംഗ് ഖോസയെ മിയമിക്കുകയും ചെയ്തു. ആലപ്പുഴ കളക്ടർ എം അജ്ഞനയെ കോട്ടയത്തേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.  ഡോ. വി വേണുവിനെ ആസൂത്രണബോർഡ് സെക്രട്ടറിയായും  ഇഷിതാ റോയിയെ കാർഷികോത്പന്ന കമ്മീഷണറായും നിയമിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam