Sat. Aug 9th, 2025

പത്തനംതിട്ട:

സ്വദേശത്തേക്ക് പോകാനുള്ള അനുമതി നൽകണമെന്ന ആവശ്യവുമായി പത്തനംതിട്ട കണ്ണങ്കരയിൽ അതിഥി തൊഴിലാളികൾ സംഘടിച്ചു. ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും സ്വന്തം നാട്ടിലേക്ക് പോകാനുള്ള അനുമതി മാത്രം നൽകിയാൽ മതിയെന്നുമുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടായിരുന്നു അമ്പതോളം അതിഥിതൊഴിലാളികൾ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഒത്തുകൂടിയത്. പോകണമെന്ന ആവശ്യവുമായി എപ്പോൾ അധികൃതരെ സമീപിച്ചാലും ശരിയാക്കാമെന്ന വാഗ്ദാനം നല്‍കി തങ്ങളെ അനുനയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. എസ്പി സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റികൊണ്ടിരിക്കുകയാണ്.

By Arya MR