Sun. Feb 2nd, 2025

ആഗോളതലത്തിൽ  കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം മൂന്ന് ലക്ഷത്തി നാൽപ്പത്തി മൂവായിരം ആളുകളാണ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടത്.

അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷം പിന്നിടുകയും മരണം  തൊണ്ണൂറ്റി എണ്ണായിരം ആവുകയും ചെയ്തു. റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു. സ്പെയിനിലെ വിവിധ നഗരങ്ങളിൽ നടന്ന ലോക്ക്ഡൗൺ വിരുദ്ധ സമരത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തത് ഇവിടുത്തെ സ്ഥിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

By Arya MR