ഡൽഹി:
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവർ ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന പുതിയ മാർഗ്ഗനിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആദ്യ 7 ദിവസം സര്‍ക്കാര്‍ ക്വാറന്‍റീനിലും അടുത്ത 7 ദിവസം വീട്ടിൽ ക്വാറന്‍റീനിലും കഴിയണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗർഭിണികൾ 14 ദിവസവും വീടുകളിൽ തന്നെ കഴിഞ്ഞാൽ മതി. എല്ലാവർക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാണെന്നും ആരോഗ്യമന്ത്രാലയം മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. നേരത്തെ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 7 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്‍റീൻ മതിയെന്ന് കേരളം പറഞ്ഞിരുന്നു.