Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇനിയും കൊവിഡ് കേസുകൾ ഉയരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികളുടെ എണ്ണം കൂടുന്ന ഈ സാഹചര്യം പ്രതീക്ഷിച്ചതാണെന്നും ആയതിനാൽ കേരളം ഈ സാഹചര്യത്തെ നേരിടാൻ പൂർണ്ണ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.  പ്ലാൻ എ , പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളതെന്നും ശൈലജ ടീച്ചർ വിശദീകരിച്ചു. ഈ സമയത്ത് ക്വാറന്റൈൻ നിയമങ്ങൾ  ലംഘിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും മന്ത്രി ഓർമപ്പെടുത്തി. ഹോം ക്വാറന്റൈൻ തന്നെയാണ് ഏറ്റവും മികച്ചതെന്നും അത് കേന്ദ്രം ഇപ്പോൾ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു.

By Arya MR