Wed. Nov 6th, 2024

ന്യൂഡല്‍ഹി:

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിരക്ഷിക്കാന്‍  കടമ നിര്‍വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് വ്യക്തമായി റിസര്‍വ് ബാങ്ക് പറയണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി ചിദംബരം ആവശ്യപ്പെട്ടു. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍  ധനപരമായ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ധനമന്ത്രി നിര്‍മല സീതാരാമനേയും ചിദംബംരം വിമര്‍ശിച്ചു. 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജില്‍ പുനര്‍വിചിന്തനം നടത്തണം. ജിഡിപിയുടെ 10 ശതമാനമെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച ഉത്തേജന പാക്കേജ് ഒരു ശതമാനത്തിലും താഴെയാണെന്നും ചിദംബരം പറഞ്ഞു.

2020-21 വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് നെഗറ്റീവായി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നു. എന്തു കൊണ്ടാണ് അദ്ദേഹം കൂടുതല്‍ പണലഭ്യത ആവശ്യപ്പെടുന്നത്‌? നിങ്ങളുടെ കടമ നിറവേറ്റണമെന്നും ധനപരമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം സര്‍ക്കാരിനോട് വ്യക്തമായി പറയണം’ ചിദംബരം ട്വീറ്റ് ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam