ന്യൂഡല്‍ഹി:
ലോക്ക്ഡൗണ്‍ കാരണം നിരവധി കഷ്ടതകള്‍ അനുഭവിച്ച കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തത് വളരെ മോശമായാണ്. തൊഴിലാളികളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരുകളുടെ ചുമതലയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ പോലൊരു രാജ്യത്ത് കേന്ദ്രസർക്കാറിന് പരിമിതമായ പങ്കാണുള്ളത്. എന്നാൽ സംസ്ഥാന, പ്രാദേശിക, ജില്ലാ തലങ്ങളിൽ ഓരോ തൊഴിലാളിയെയും പരിപാലിക്കാൻ കുറെ കൂടി മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാമായിരുന്നുവെന്നും നീതി ആയോഗ് സിഇഒ വ്യക്തമാക്കി.