Mon. Dec 23rd, 2024
ചെന്നൈ:

മദ്രാസ് ഹൈക്കോടതിയിലെ ദളിത് വിഭാഗത്തിൽപ്പെട്ട ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്സഭാ എം പി ദയാനിധി മാരനെതിരെയും കേസെടുത്തിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 14 ന് ചെന്നൈയിലെ ഡിഎംകെ യുവജനവിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെ തുടർന്നാണ് നടപടി.

By Athira Sreekumar

Digital Journalist at Woke Malayalam