Fri. Jan 31st, 2025
കറാച്ചി:

യാത്രക്കാരും എട്ട് ജീവനക്കാരും ഉൾപ്പടെ 99 പേരുമായി ലഹോറില്‍നിന്ന് കറാച്ചിയിലേക്കുപോയ പാകിസ്ഥാൻ ഇന്‍റര്‍നാഷണല്‍ എയർലൈൻസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 97 ആയതായി റിപ്പോർട്ട്. തകർന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്‍റിങ്ങിന് ശ്രമിച്ചതായി വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു. വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് നിന്ന് അറുപതോളം മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്, അതിൽ 19 പേരെ മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളു. ജനവാസമേഖല ആയിരുന്നതിനാൽ മൃതദേഹങ്ങള്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരുടേതാണോ പ്രദേശവാസികളുടേതാണോ എന്ന് നിര്‍ണ്ണയിക്കേണ്ടതുണ്ടെന്ന് പാക് സിന്ധ് പ്രവിശ്യാ ആരോഗ്യ മന്ത്രി വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam