Wed. Jan 22nd, 2025
തിരുവനന്തപുരം:

വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലായി ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഭാഗമായി അടുത്ത നാല് ദിവസം ആറ് ജില്ലകളിലായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 22ന് പത്തനംതിട്ട ,ആലപ്പുഴ,ഇടുക്കി, 24ന് ആലപ്പുഴ,മലപ്പുറം, 25ന് മലപ്പുറം,വയനാട്, 26ന് കോഴിക്കോട്,വയനാട് എന്നിങ്ങനെയാണ് യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ദിവസം 64.5 എംഎം മുതൽ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യെല്ലോ അലർട്ട് പ്രകാരം ജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സൗകര്യങ്ങളൊരുക്കി ജാഗ്രത പാലിക്കേണ്ടതാണ്.