മുംബൈ:
സെന്‍സെക്‌സ് 260 പോയന്റ് താഴ്ന്ന് 30,672.59ലും നിഫ്റ്റി 67 പോയന്റ് നഷ്ടത്തില്‍ 9,039.25ലുമായി ഇന്ന് ഓഹരി വിപണി അവസാനിച്ചു. ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ ഓഹരികളാണ് മൂന്ന് ദിവസത്തെ നേട്ടത്തിനൊടുവിൽ കനത്ത നഷ്ടത്തിൽ ക്ലോസ് ചെയ്തത്. റിസര്‍വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വായ്പ തിരിച്ചടവിനുള്ള മോറട്ടോറിയം മൂന്നുമാസംകൂടി നീട്ടിയതാണ് ധനകാര്യ ഓഹരികളെ ബാധിച്ചതെന്നാണ് വിലയിരുത്തൽ. യുഎസ്-ചൈന തര്‍ക്കം തുടരുന്നതും വിപണിയ്ക്ക് തരിച്ചടിയായതായി സാമ്പത്തിക വിദഗ്ധർ പറയുന്നു.
എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടത്തിൽ അവസാനിച്ചത്. അതെ സമയം സീ എന്റര്‍ടെയ്ന്‍മെന്റ്, എംആന്‍ഡ്എം, സിപ്ല, ശ്രീ സിമെന്റ്‌സ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.