Sun. Dec 22nd, 2024
തിരുവനന്തപുരം:

അഞ്ച് കോടി രൂപ വരെയുള്ള ബില്ലുകളും ചെക്കുകളും മാറി നല്‍കാന്‍ ധനവകുപ്പ് ട്രഷറികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ട്രഷറി ക്യൂ, വെയിസ് ആന്‍റ് മീന്‍സ് അനുമതിക്കായി കാക്കുന്നവ, ബില്‍ ഡിസ്ക്കൗണ്ട് സിസ്റ്റം തിരഞ്ഞെടുത്ത് നാളിതുവരെ പേയ്മെന്‍റ് കിട്ടാത്ത കേസുകള്‍ തുടങ്ങി ഇപ്പോള്‍ കുടിശ്ശികയായിട്ടുള്ള അഞ്ച് കോടി രൂപ വരെയുള്ള പേയ്മെന്‍റുകള്‍ ഉടനടി കൊടുക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബില്ലുകള്‍ സമര്‍പ്പിച്ച തീയതിയുടെ മുന്‍ഗണന വച്ചാവും ട്രഷറികള്‍ ഇത് പാസ്സാക്കുക. ഇപ്പോള്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള ബില്ലുകളാണ് അനുമതി കൂടാതെ ട്രഷറിയില്‍ നിന്നും മാറി നല്‍കുന്നത്. ഇതാണ് അഞ്ചുകോടി രൂപയായി ഉയര്‍ത്തിയത്.