Sat. Apr 27th, 2024
കൊല്‍ക്കത്ത:

അംഫാന്‍ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച പ​ശ്ചി​മ ബം​ഗാ​ളി​നു ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 1000 കോ​ടി ന​ല്‍​കും. ഈ ​പ്ര​തി​സ​ന്ധി​യി​ല്‍ ബം​ഗാ​ള്‍ ജ​ന​ത​ക്കൊ​പ്പ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി ദു​ര​ന്ത​മേ​ഖ​ല​ക​ളി​ല്‍ ആ​കാ​ശ​നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ബം​ഗാ​ളി​നു ശേ​ഷം ഒ​ഡീ​ഷ​യും പ്ര​ധാ​ന​മ​ന്ത്രി​യും സ​ന്ദ​ര്‍​ശി​ക്കും.

അംഫാന്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ ബം​ഗാ​ളി​ല്‍ 72 പേ​രാ​ണ് മ​രി​ച്ച​ത്. ഒ​ഡീ​ഷ​യു​ടെ വ​ട​ക്കും ബം​ഗാ​ളി​ന്‍റെ തെ​ക്കും ഉം​പു​ന്‍ താ​ണ്ഡ​വ​മാ​ടി. ബം​ഗാ​ള്‍ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി പ​റ​ഞ്ഞു. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല.