Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കടുത്ത സാമ്പത്തിക പ്രതിസന്ധിയണ് രാജ്യം നേരിടുന്നതെന്നും ഈ വിഷമഘട്ടത്തെ തരണം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്​ തനിച്ച്​ കഴിയില്ലെന്നും​ റിസർവ്​ ബാങ്ക്​ മുൻ ഗവർണർ രഘുറാം രാജൻ. ഈ അവസ്​ഥ മറികടക്കാൻ രാഷ്​ട്രീയ ഭിന്നത നോക്കാതെ പ്രതിപക്ഷ നിരയിലുള്ള പ്രതിഭകളുടെ സഹായവും തേടണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ്​ കാര്യങ്ങൾ പോകുന്നത്​. ഇന്ത്യയുടെ സാമ്പത്തിക സാധ്യതകൾക്ക് ഭീഷണിയാണ് ഈ പ്രതിസന്ധി​. രാജ്യം നേരിടുന്ന ദുരന്തത്തി​ന്‍റെ വ്യാപ്തിയെക്കുറിച്ച് താന്‍ വളരെയധികം ആശങ്കാകുലനാണ്. ഇതെല്ലാം തരണം ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫിസിന്​ കഴിയില്ല. കഴിവുറ്റവരെ പുറത്തു നിന്നും കൊണ്ടുവരണം. രാജ്യത്തെ മികച്ച പ്രതിഭകളുമായി സർക്കാർ കൂടിയാലോചിക്കണം. അവരുടെ രാഷ്ട്രീയം എന്താണെന്ന്​ നോക്കേണ്ടതില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

മാത്രമല്ല, ബിജെപിയില്‍ തന്നെ കഴിവു തെളിയിച്ച മുന്‍ ധനമന്ത്രിമാരുണ്ട്. ഇവരുടെ ഉപദേശം ചെവിക്കൊളളണം. വൈറസിനെ നേരിടുന്നതിനൊപ്പം തന്നെ സുപ്രധാനമാണ് സമ്പദ് മേഖലയുടെ പുനരുജ്ജീവനമെന്നും അദ്ദേഹം പറഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam