Sat. Jan 18th, 2025
വാഷിങ്ടണ്‍:

ലോകത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അമ്പത്തി ഒന്ന് ലക്ഷത്തി എൺപത്തി ഒമ്പതിനായിരമായി. ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസത്തെ ഏറ്റവുംകൂടിയ രോഗബാധയാണിത്. 4,853 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണപ്പെട്ടവരുടെ ആകെ എണ്ണം 3,34,000. 28,044 കേസുകളാണ് അമേരിക്കയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ 16,730 പേരും, റഷ്യയില്‍ 8,849 പേരും പുതുതായി വൈറസ് ബാധിതരായിട്ടുണ്ട്. യൂറോപ്പില്‍ സ്ഥിതിഗതികള്‍ ഒന്ന് അയഞ്ഞപ്പോള്‍ തെക്കേ അമേരിക്കയിലും ആഫ്രിക്കയിലുമാണ് വൈറസ് ഇപ്പോള്‍ പിടിമുറുക്കുന്നത്. ദരിദ്രരാജ്യങ്ങളെ വൈറസ് സാരമായി ബാധിച്ചേക്കാമെന്ന സൂചനയാണിതെന്ന് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.