ചെന്നൈ:
ലോക്ക് ഡൗണ്‍ കാലയളവായ മേയ് 31 വരെ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ചെന്നൈ ഉള്‍പ്പടെയുള്ള മെട്രോ നഗരങ്ങളില്‍ നിന്നാണ് വിമാന സര്‍വീസുകള്‍ തുടങ്ങുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ രോഗികളുടെ എണ്ണം കൂടുമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും തമിഴ്നാട് മുന്നറിയിപ്പ് നല്കുന്നു.