Wed. Jan 22nd, 2025
ഡൽഹി:

മെയ് 25 തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാംരംഭിക്കാനിരിക്കെ ടിക്കറ്റ് വിലയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രവ്യോമയാനമന്ത്രാലയം. വിമാനക്കമ്പനികൾ സ്വമേധയാ ഇരട്ടി തുക ഈടാക്കുന്നത് തടയാനാണ് വരുന്ന മൂന്ന് മാസത്തേക്ക് ടിക്കറ്റ് വിലയ്ക്ക് പരിധി നിശ്ചയിച്ചതെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും അനുയോജ്യമായ രീതിയിലാണ് ടിക്കറ്റ് നിരക്ക് ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനസർവീസുകളെ ഏഴ് കാറ്റഗറിയായി തിരിച്ച് ടിക്കറ്റ് നിരക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തിരക്കേറിയ ദില്ലി – മുംബൈ ഫ്ലൈറ്റുകൾക്ക് യാത്രാനിരക്ക് 3500 മുതൽ 10,000 രൂപ വരെയായി ആണ് നിശ്ചയിച്ചിരിക്കുന്നത്.

By Arya MR