Sun. Dec 22nd, 2024
തിരുവനന്തപുരം:

മദ്യം വാങ്ങാൻ ഓൺലൈൻ ടോക്കണിനായുള്ള സംസ്ഥാന സർക്കാരിന്റെ ബെവ്കോ ആപ്പ് ഈ ആഴ്ച പുറത്തിറങ്ങില്ലെന്ന് റിപ്പോർട്ട്. ആപ്പിന്‍റെ പേര് ഇതിനോടകം പുറത്ത് വന്നതിനാൽ പുതിയ പേരിനെക്കുറിച്ചും സ്റ്റാർട്ടപ്പ് കമ്പിനിയായ ഫെയർകോൾ ടെക്നോളജിസ് ആലോചിക്കുന്നതായാണ് വിവരങ്ങൾ. പുതിയ പേരും ആപ്പ് പുറത്തിറക്കുന്ന തിയതിയും ഇപ്പോൾ പുറത്ത് വിടരുതെന്ന് കമ്പിനിയോട് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഓൺലൈൻ ടോക്കണിനുള്ള ആപ്പിൽ മൂന്നാംഘട്ട സുരക്ഷാപരിശോധന നടന്നുവരികയാണ്.

 

By Athira Sreekumar

Digital Journalist at Woke Malayalam