Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ മദ്യ ശാലകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ മദ്യവില്‍പ്പന പുനരാംരഭിച്ചിട്ടുണ്ട്. പുതുതായി തുറന്നിടങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ ഹോം ഡെലിവറി സര്‍വ്വീസ് ആരംഭിച്ചിരിക്കുകയാണ്.

ആമസോണ്‍, സ്വിഗ്ഗി എന്നീ ഡെലിവറി പ്ലാറ്റ്‌ഫോംസ് വഴിയാണ് വ്യാഴാഴ്ച മുതല്‍ റാഞ്ചിയില്‍ ഹോം ഡെലിവറി സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഒരാഴ്ചക്കകം സംസ്ഥാനത്തെ നഗരങ്ങളിലെല്ലാം ഈ സേവനം നടപ്പിലാക്കാനാണ് സ്വിഗ്ഗിയുടെ തീരുമാനം.

വരും ദിവസങ്ങളില്‍ റാഞ്ചിയെ കൂടാതെ മറ്റ് ഏഴ് നഗരങ്ങളില്‍ സംവിധാനം നടപ്പിലാക്കാനാണ് സൊമാറ്റോയുടെ തീരുമാനം. സാമൂഹ്യ അകലം ഉറപ്പ് വരുത്താന്‍ ഹോം ഡെലിവറി സംവിധാനത്തിലൂടെ സാധിക്കുമെന്ന് സൊമാറ്റോ പറഞ്ഞു.

ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം ബാംഗ്ലൂര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ സ്വിഗ്ഗി മറ്റ് സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി വരികയാണ്. മദ്യം വാങ്ങുന്ന പ്രായമായി എന്ന് ഉറപ്പ് വരുത്തിയും വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചുമാണ് ഹോം ഡെലിവറി നടത്തുന്നത്.