Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് പാക്കേജിന്റെ ഭാഗമായി ഇതുവരെ ക്ഷേമ പെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎല്‍, അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കു നല്‍കാന്‍ നിശ്ചയിച്ച 1000 രൂപയുടെ വിതരണം നാളെ മുതല്‍ ആരംഭിക്കും. ഇന്നലെ വിതരണം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതാണ്.

സമ്പന്നര്‍ അടക്കം പട്ടികയില്‍ കടന്നു കൂടിയെന്ന വിവാദത്തിനു പിന്നാലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ പുനഃപരിശോധന നടത്തിയിരുന്നു. പുതുക്കിയ പട്ടിക ഇന്നലെ റേഷന്‍ കടകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കൈമാറി. ഇന്ന് ഇവ പ്രസിദ്ധീകരിക്കും. 14 ലക്ഷത്തോളം പേരാണ് പട്ടികയിലുള്ളത്. തുക കൈപ്പറ്റുന്നവരില്‍ അനര്‍ഹരുണ്ടെങ്കില്‍ രണ്ടാം ഘട്ട സാമ്പത്തിക സഹായത്തില്‍ നിന്ന് ഇവരെ ഒഴിവാക്കും. 1000 രൂപ കൂടി രണ്ടാംഘട്ടത്തില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.