Thu. Jan 23rd, 2025
തിരുവനന്തപുരം:

സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് ഒഴിവാക്കാനായി തുടങ്ങുന്ന ബെവ് ക്യൂ എന്ന ഓൺലൈൻ ആപ്പിന് ഇനിയും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ല.  ആപ്പിന് ഗൂഗിളിൽ നിന്നുളള അനുമതി ലഭിക്കാത്തതാണ് ട്രയൽ റൺ വൈകുന്നതിന് കാരണമെന്ന് ബെവ്‌കോ അറിയിച്ചു.  ഇതിന് ഇനിയും രണ്ട് ദിവസം കൂടിയെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ.  

അനുമതി കിട്ടുന്നതോടെ പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി സൗജന്യമായി  ആപ്പ് ഡൗൺലോ‍ഡ് ചെയ്യാം.  സംസ്ഥാനത്തെ 301 ബെവ്കോ ഔട്ട് ലെറ്റുകളുടെയും 550 ബാറുകളുടെയും 225 ബിയർ പാർലറുകളുടെയും വിവരങ്ങളാണ് ആപ്പിൽ ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ചയോടെ  സംസ്ഥാനത്ത് മദ്യവിൽപ്പന ആരംഭിച്ചേക്കും. 

By Arya MR