Mon. Dec 23rd, 2024
ന്യൂ​ ഡ​ല്‍​ഹി:

സി​എ​പി​എ​ഫ് (സെ​ന്‍​ട്ര​ല്‍ ആം​ഡ് പോ​ലീ​സ് ഫോ​ഴ്‌​സ്) കാ​ന്‍റീ​നു​ക​ളി​ല്‍ സ്വ​ദേ​ശി വ​സ്തു​ക്ക​ള്‍ മാ​ത്രം വി​റ്റാ​ല്‍ മ​തി​യെ​ന്ന തീ​രു​മാ​നം പി​ന്‍​വ​ലി​ച്ചു. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ കാ​ന്‍റീ​നു​ക​ളി​ല്‍ സ്വ​ദേ​ശി ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു മേ​യ് 15ന് ​ഉ​ത്ത​ര​വി​ട്ട​ത്. ഇ​തേ തു​ട​ര്‍​ന്ന് കാ​ന്റീ​നു​ക​ളി​ലേ​ക്കു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത് നി​ര്‍​ത്തി വ​ച്ചി​രു​ന്നു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. സി​ആ​ര്‍​പി​എ​ഫും ബി​എ​സ്‌എ​ഫും ഉ​ള്‍​പ്പ​ടെ 10 ല​ക്ഷ​ത്തോ​ളം ഉ​ദ്യേ​ഗ​സ്ഥ​രു​ടെ 50 ല​ക്ഷ​ത്തോ​ളം വ​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍ സിഎപിഎ​ഫ് കാ​ന്‍റീ​നു​ക​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ്. പ്ര​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ക്കാ​നും രാ​ജ്യം സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്ക​ണ​മെ​ന്നു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ഭ്യ​ര്‍​ത്ഥ​ന​യെ തു​ട​ര്‍​ന്നാ​ണ് ഈ ​തീ​രു​മാ​നം സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് അ​മി​ത് ഷാ ​ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

സി​ആ​ര്‍​പിഎ​ഫ്, സി​ഐ​എ​സ്​എ​ഫ്, ബി​എ​സ്​എ​ഫ്, ഐ​ടി​ബി​പി, എ​സ്​എ​സ്​ബി, എ​ന്‍​എ​സ്​ജി, അ​സം റൈ​ഫി​ള്‍​സ് തു​ട​ങ്ങി​യ സെ​ന്‍​ട്ര​ല്‍ ആം​ഡ് പോ​ലീ​സ് ഫോ​ഴ്സി​ന്‍റെ കാ​ന്‍റീ​നു​ക​ള്‍ വ​ഴി പ്ര​തി​വ​ര്‍​ഷം 2,800 കോ​ടി രൂ​പ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്ക​പ്പെ​ടു​ന്നു​ണ്ട്.