Mon. Dec 23rd, 2024
കൊച്ചി:

കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തിൽ റിലീസ് മുടങ്ങിക്കിടക്കുന്ന സിനിമകളുടെ ഓൺലൈൻ റിലീസിനെ പിന്തുണച്ച് ‍നിര്‍മ്മാതാക്കളുടെ സംഘടന. ചിത്രീകരണം പൂർത്തിയായ 15 സിനിമകളുടെ നിർമ്മാതാക്കളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്താനാണ് തീരുമാനം. ചിത്രത്തിന് ഒടിടി റിലീസ് വേണോയെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാമെന്നാണ് റിപ്പോർട്ട്.

ഫ്രൈഡേ ഫിലിം ഹൌസ് പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം ‘സൂഫിയും സുജാതയും’ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ മറ്റ് ചലച്ചിത്ര സംഘടനകർ രംഗത്തെത്തിയിരുന്നു. ഇക്കാര്യം വിലയിരുത്താനാണ് നിര്‍മ്മാതാക്കളുടെ സംഘടന ഇന്ന് യോഗം ചേര്‍ന്നത്. എന്നാൽ ഒടിടി റിലീസ് വിവാദം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam