Wed. Nov 6th, 2024
തി​രു​വ​ന​ന്ത​പു​രം:

സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ട​ന്‍ ത​ന്നെ തു​ട​ങ്ങു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എകെ ശ​ശീ​ന്ദ്ര​ന്‍. ചി​ല സ​ര്‍​വീ​സു​ക​ള്‍ നാ​ളെ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കു​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു.

ബ​സ് ഉ​ട​മ​ക​ള്‍ അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ള്‍ ആ​ണ് ച​ര്‍​ച്ച​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. അ​ത് സ​ര്‍​ക്കാ​ര്‍ മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ക​യാ​ണെ​ന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​ല ബ​സു​ക​ള്‍ ഇ​ന്ന് സ​ര്‍​വീ​സ് തു​ട​ങ്ങി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പല ബസുകളും അറ്റകുറ്റ പണികളിലാണ്​. അത്​ തീരുന്ന മുറയ്ക്ക്​ അവ സര്‍വീസ്​ നടത്തിത്തുടങ്ങുമെന്നും ചില ബസുകള്‍ ഇന്നു തന്നെ നിരത്തിലിറങ്ങിയിട്ടുണ്ടെന്നും ബസുടമകളുടെ സംഘടന നേതാക്കള്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

എത്രയും വേഗത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുവാന്‍ തയാറാണെന്ന കാര്യം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്​. സര്‍ക്കാറിനെ ധിക്കരിക്കുവാനോ വെല്ലുവിളിക്കുവാനോ തയാറല്ല. ഈ കൊവിഡ്​ കാലഘട്ടത്തില്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും ഒപ്പം നിന്നുകൊണ്ട്​ മുന്നോട്ടുപോകാനാണ്​ തീരുമാ​നമെന്നും​ നേതാക്കള്‍ പറഞ്ഞു.

ഡീസലടിക്കാനോ ജീവനക്കാര്‍ക്ക്​ ശമ്പളം കൊടു​ക്കാനോ പര്യാപ്​തമാവാത്ത വിധം വലിയ നഷ്​ടം സംഭവിക്കുകയാണെങ്കില്‍ അക്കാര്യം സര്‍ക്കാറിനെ അറിയിക്കും​. തങ്ങളുടെ വിഷമം കേള്‍ക്കാനുള്ള സന്മനസ്​ സര്‍ക്കാറിനുണ്ടെന്നാണ്​ വിശ്വസിക്കുന്നതെന്നും ബസുടമകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.