Mon. Dec 23rd, 2024
വാഷിങ്ടണ്‍:

ആഗോളതലത്തില്‍ കൊവി‍ഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തി അഞ്ഞൂറ്റി എഴുപത് പേരാണ്. ഇതോടെ ആകെ മരണ സംഖ്യ 3,24,423 ആയി. പതിനാലായിരത്തിലേറെ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‍ത ബ്രസീലിൽ ആകെ രോഗബാധിതർ രണ്ടേമുക്കാൽ ലക്ഷത്തിന് അടുത്തെത്തി. പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്കയില്‍ വര്‍ദ്ധനവാണുള്ളത്. ഒരു ദിവസത്തിനിടെ 1,552 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. 20,280 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. റഷ്യയിൽ പുതിയ കേസുകൾ തുടർച്ചയായ രണ്ടാം ദിവസവും പതിനായിരത്തിൽ താഴെയായത് ആശ്വാസമായിട്ടുണ്ട്. ഇറ്റലിയിൽ ബാറുകളും റെസ്റ്റോറന്‍റുകളും തുറന്നതിന് പിന്നാലെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതാണ് പുതിയ ആശങ്ക.