Thu. Jan 23rd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനക്കായി തയ്യാറാക്കിയ ആപ്പിന് പേരിട്ടു. ബവ് ക്യു (bev Q) എന്നാണ് ആപ്പിന് എക്സൈസ് അധികൃതര്‍ നൽകിയ പേര്. ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ആപ്പുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. അതുകൊണ്ടാണ് ആപ്പിന് പുതിയ പേരിടാൻ തീരുമാനിച്ചത്.

ഓൺലൈൻ വഴി ടോക്കണെടുത്ത് മദ്യം വിൽപ്പന നടത്താൻ എറണാകുളം ആസ്ഥാനമായ കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. ഗൂഗിൾ സെക്യൂരിറ്റി ക്ലിയറൻസ് അടക്കം സാങ്കേതിക നടപടി ക്രമങ്ങൾ ഇന്ന് ഉച്ചയോടെ തന്നെ പൂര്‍ത്തിയാക്കി ആപ്പ് ട്രയൽ റണിന് സജ്ജമാകുമെന്നാണ് വിവരം. നാളെയും മറ്റന്നാളുമായി ട്രയൽ റൺ പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ചയോടെ മദ്യവിൽപ്പന തുടങ്ങാനാകുമെന്നാണ് എക്സെസ് വകുപ്പിന്‍റെ പ്രതീക്ഷ.