Sun. Feb 23rd, 2025
ഡൽഹി:

രാജ്യത്ത് ആഭ്യന്തര വിമാനസർവ്വീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. സർവീസുകൾ പുനരാരംഭിക്കാൻ വിമാനത്താവളങ്ങൾ സജ്ജമാക്കി കഴിഞ്ഞുവെന്നും യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മാർച്ച് അവസാനത്തോടെയാണ് ആഭ്യന്തര വിമാനസർവീസുകൾ റദ്ദാക്കിയത്.

By Arya MR