Mon. Dec 23rd, 2024
തിരുവനന്തപുരം:

ശ്രീചിത്ര ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ചെടുത്ത ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. ചിത്ര മാഗ്ന എന്ന് പേരിട്ടിരിക്കുന്ന കിറ്റ് കൊവിഡ് 19 പിസിആർ ലാബ് പരിശോധനകൾക്ക് ഉപയോഗിക്കാവുന്ന നൂതന സംവിധാനമാണ്. പരിശോധനക്കായി ആർഎൻഎ വേര്‍തിരിച്ചെടുത്തു മാറ്റാൻ ഉപയോഗിക്കുന്നതാണ് ഇത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പിച്ച കിറ്റുകൾക്ക് ഡ്രഗ് കൺട്രോളർ അനുമതി നൽകിയതോടെ ഉൽപാദനം ഉടൻ ആരംഭിക്കാനാകും. കിറ്റുകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ കൊച്ചി ആസ്ഥാനമായ കമ്പനിയുമായി കരാറായിട്ടുണ്ട്.