Mon. Dec 23rd, 2024
 കൊൽക്കത്ത:

ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അംഫാൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ തീരത്തേക്ക് പ്രവേശിച്ചു. സാഗർ ദ്വീപിലൂടെ രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അട‌ുത്ത നാല് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂ‍ർണമായും കരയിലേക്ക് കയറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 185 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ 265 കീമീ വേ​ഗത്തിൽ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറിൽ ദു‍‍ർബലമായി തുടങ്ങിയിട്ടുണ്ട്.

അംഫാൻ ഭീതിയിൽ കൊൽക്കത്ത നഗരം അതീവ ജാഗ്രതയിലാണ്. മേൽപ്പാലങ്ങൾ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ രാവിലെ 5 വരെ കൊൽക്കത്ത് വിമാനത്താവളത്തിൽ നിന്നുള്ള അവശ്യ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്. ഒഡിഷയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി വീടുകൾ തകർന്നു. ഒരു സ്ത്രീ വീട് തകർന്ന് വീണ് മരിച്ചു. വടക്ക് കിഴക്കൻ സംസ്ഥാങ്ങളിൽ എല്ലാം റെക്കോർഡ് മഴയാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.

By Arya MR