Mon. Dec 23rd, 2024
ബംഗളൂരു:

കര്‍ണാടകയില്‍ ഇനി മുതല്‍ ചുവപ്പ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ എന്നിവ ഇല്ല. സോണ്‍ തിരിക്കല്‍ ഇനിയില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. പകരം കര്‍ശനമായി നിരീക്ഷിക്കുന്ന കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കി. ജില്ല തിരിച്ചുള്ള സോണുകളുടെ വര്‍ഗ്ഗീകരണം ഇനി നിലനില്‍ക്കില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍ പറഞ്ഞു.

നിരവധി കേസുകളുള്ള ചെറിയ പ്രദേശങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ താലൂക്കുകളെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി തരംതിരിക്കുന്നതിനെ സര്‍ക്കാര്‍ പരിഗണിക്കും. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ സ്വകാര്യ, പൊതുഗതാഗതം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.