Thu. Jan 23rd, 2025
അഹമ്മദാബാദ്:

കൊവിഡ് രോഗികൾക്കായി സ‍ർക്കാർ ആശുപത്രികളിൽ വ്യാജ വെന്‍റിലേറ്റർ സ്ഥാപിച്ച സംഭവം പുറത്തായതോടെ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. വെന്‍റിലേറ്ററുകൾക്ക് ലൈസൻസ് ഇല്ലെന്നും ആവശ്യമായ പരിശോധനകൾ നടത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സുഹൃത്തിന്‍റെ കമ്പനിയുടേതാണ് വെന്‍റിലേറ്ററുകളെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

രാജ്കോട്ടിലെ ജ്യോതി സിഎൻസി എന്ന കമ്പനിയാണ് ധാമൻ വൺ എന്ന പേരിൽ വെന്‍റിലേറ്ററുകൾ നിർമ്മിച്ചത്. രോഗവ്യാപന തോത് കൂടിയ അഹമ്മദാഹാദിലെ സിവിൽ ആശുപത്രിയടക്കം ഗുജറാത്തിലെ സർക്കാർ ആശുപത്രികളിൽ ഇവരുടെ 900 വെന്‍റിലേറ്ററുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. വെന്‍റിലേറ്ററുകൾക്ക് ക്ഷാമം നേരിട്ട സമയത്ത് വലിയ നേട്ടമായാണ് സർക്കാർ ഇത് അവതരിപ്പിച്ചത്.