Mon. Dec 23rd, 2024
വാഷിങ്ടണ്‍:

മെക്‌സിക്കോ അതിര്‍ത്തി വഴി  അനധികൃതമായി  നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 161 ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയയ്ക്കും. ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനം ഈ ആഴ്ച പഞ്ചാബിലെ അമൃത്സറില്‍ എത്തും. അനധികൃത കുടിയേറ്റത്തിനു ശ്രമിച്ചവരില്‍ 76 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. 56 പേര്‍ പഞ്ചാബില്‍ നിന്നുമുള്ളവരാണ്. കേരളത്തില്‍ നിന്ന് 2 പേരും ഈ കൂട്ടത്തിലുണ്ട്. മൂന്നു പേര്‍ സ്ത്രീകളാണ്. അമേരിക്കയിലെ 95 ജയിലുകളിലായി ആയിരത്തി എഴുന്നൂറ്റി മുപ്പത്തി ഒമ്പത് ഇന്ത്യക്കാര്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.