Fri. Nov 22nd, 2024
ന്യൂ ഡല്‍ഹി:

ജൂണ്‍ മുതല്‍ തുടങ്ങുന്ന രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപിയില്‍ 45 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് പ്രവചിച്ച് ആഗോള നിക്ഷേപക ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സ്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ പ്രവചനം. രാജ്യം കടുത്ത മാന്ദ്യത്തിലേക്കാണ് പോകുന്നതെന്നും അവര്‍ പ്രവചിക്കുന്നു.

സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് അടിയന്തര പിന്തുണ നല്‍കുന്നതിനേക്കാള്‍ ചെറിയ കാലത്തേക്ക് ശ്രദ്ധയൂന്നിയുള്ളതാണെന്നും ഗോള്‍ഡ്മാന്‍ സാച്ച്‌സ് വിലയിരുത്തുന്നു. ഇന്ത്യയുടെ ജിഡിപിയില്‍ 20 ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു ഇവര്‍ നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനേക്കാള്‍ ഇരട്ടിയാണ് ഇപ്പോഴുള്ള ഇടിവ്. അതേസമയം, മൂന്നാം പാദത്തില്‍ രാജ്യം 20% തിരിച്ചുവരവ് നടത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്‍റെ റിപ്പോര്‍ട്ട്.